കുലക്ഷയേ പ്രണശ്യന്തി
കുലധർമാഃ സനാതനാഃ
ധർമേ നഷ്ടേ കുലം കൃത്സ്നം
അധർമോഭിഭവത്യുത.
പാപം നമ്മുടെ കുലത്തെ എങ്ങനെയാണ് ബാധിക്കുന്നത്? പാപം ചെയ്യുന്നതിനാല്‍ കര്‍മ്മ ക്ഷയം സംഭവിക്കും. അപ്പോള്‍ കുലനാശം ഉണ്ടാകുന്നു. കുലനാശം വന്നാൽ ലോക സമ്മതമായ കുലധർമങ്ങൾ മുഴുവന്‍ നശിച്ചു പോകും. ധർമം നശിക്കുമ്പോൾ നിശ്ചയമായും കുലത്തെ മുഴുവനും അധർമം ബാധിക്കും. അധർമം ബാധിച്ചാൽ കുലസ്ത്രീകൾ ദോഷപ്പെടുന്നു. സ്ത്രീകൾ ദോഷപ്പെടുമ്പോള്‍ ജാതിസങ്കരം ഉണ്ടാകുന്നു. വർണസങ്കരം കുലനാശം വരുത്തുന്നു. കുലനാശം വരുത്തുന്നവർ കുലത്തിനും നരകഹേതുവായി മാറുന്നു. എങ്ങനെയെന്നാൽ കുലഘ്നന്മാരുടെ പിതൃക്കൾ പിണ്ഡോദക ക്രിയകൾ ഇല്ലാതെ പതിച്ചുപോകുന്നു. അതായത് അനുഷ്ഠാനങ്ങള്‍ ഇല്ലാതെ സംസ്കാരം തന്നെ നശിക്കുന്നു.
No comments:
Post a Comment